തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ആവശ്യങ്ങൾ കുറഞ്ഞ ചെലവിൽ നിറവേറ്റാൻ ലക്ഷ്യമിട്ട്, 200 മെഗാവാട്ട് പുനരുപയോഗ ഊർജം 25 വർഷത്തേക്ക് വാങ്ങുന്നതിനുള്ള പുതിയ കരാറിന് കെഎസ്ഇബി അംഗീകാരം തേടി. സോളർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യ(സെകി) മുഖേന ലഭ്യമാകുന്ന വൈദ്യുതി യൂണിറ്റിന് വെറും 2.93 രൂപ എന്ന നിരക്കിലായിരിക്കും ലഭിക്കുക.
കരാർ പ്രകാരം, ‘വെൽസ്പൺ റിന്യൂവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡ്’ നിർമിക്കുന്ന വൈദ്യുതി സെകി യൂണിറ്റിന് 2.86 രൂപയ്ക്ക് വാങ്ങി, 7 പൈസ ട്രേഡിങ് മാർജിൻ ഉൾപ്പെടുത്തി കെഎസ്ഇബിക്ക് 2.93 രൂപയ്ക്ക് കൈമാറും. ......
ബോസ്റ്റൺ: അർജന്റീന–ഈജിപ്ത് പ്രീക്വാർട്ടർ മത്സരത്തിലെ വിവാദ റഫറിയിങ് തീരുമാനങ്ങളും ഗൂഢാലോചനാ ആരോപണങ്ങളും അടങ്ങും മുമ്പേ, ലോകകപ്പ് ക്വാർട്ടർ ഫൈനലിന് മുന്നോടിയായി ഫിഫയുടെ പുതിയ റഫറി നിയമനം വീണ്ടും വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. വ്യാഴാഴ്ച ബോസ്റ്റണിൽ നടക്കുന്ന ഫ്രാൻസ്–മൊറോക്കോ പോരാട്ടത്തിന് മുഴുവൻ അർജന്റീനൻ റഫറിമാരടങ്ങുന്ന ഓഫിഷ്യൽ സംഘത്തെയാണ് ഫിഫ നിയോഗിച്ചത്.
ഫിഫ ബുധനാഴ്ച പുറത്തുവിട്ട പ്രഖ്യാപനപ്രകാരം 44-കാരനായ ഫകുണ്ടോ ടെല്ലോയാണ് മത്സരം നിയന്ത്രിക്കുക. ......
തിരുവനന്തപുരം: ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷയായ പി.എസ്.സി നിയമനങ്ങളിലെ വൻ തരികിടകൾ ഒന്നൊന്നായി പുറത്തുവരുന്നതിനിടെ, ഉന്നതരെ പൂട്ടാൻ ഉറച്ച് സർക്കാർ. അഴിമതികളും ഗൂഢാലോചനകളും വേരോടെ പിഴുതെറിയാൻ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചുകൊണ്ട് സർക്കാർ അപ്രതീക്ഷിത നീക്കം നടത്തി. ......
കൊച്ചി:കോടതിയലക്ഷ്യ കേസ് അവസാനിപ്പിച്ചു
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിൽ സി.ബി.ഐ അന്വേഷണം നിഷേധിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കോടതിയലക്ഷ്യ കേസ് കേരള ഹൈക്കോടതി അവസാനിപ്പിച്ചു. കോൺഗ്രസ് എം.പി കെ. ......
ന്യൂഡൽഹി:അഭിഭാഷകർക്ക് അക്കൗണ്ടബിലിറ്റി നിർബന്ധം
അഭിഭാഷകരുടെ അച്ചടക്ക നടപടികളുമായി ബന്ധപ്പെട്ട സംവിധാനങ്ങളിൽ സമഗ്രമായ പെർഫോമൻസ് ഓഡിറ്റ് നടത്താൻ സുപ്രീം കോടതി ബാർ കൗൺസിൽ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. നിയമരംഗത്തെ സ്വയംഭരണാധികാരം സുതാര്യതയോടും ഉത്തരവാദിത്തത്തോടും കൂടിയായിരിക്കണമെന്ന് കോടതി വ്യക്തമാക്കി. ......
കൊച്ചി: കശുഅണ്ടി ഇറക്കുമതി അഴിമതിക്കേസിൽ ജുഡീഷ്യറിയെ അവഹേളിച്ച വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജുവിനെതിരെ ഹൈക്കോടതിയുടെ കടുത്ത നടപടി.......
പെരുമ്പാവൂർ: കഞ്ചാവ് വിൽപ്പനക്കാരെന്നാരോപിച്ച് മൂന്ന് യുവാക്കളെ നടുറോഡിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദിക്കുകയും തല മൊട്ടയടിച്ച് അപമാനിക്കുകയും ചെയ്തതായി പരാതി. തുടർന്ന് ഒരു മുറിയിൽ പൂട്ടിയിട്ട് വസ്ത്രങ്ങൾ അഴിപ്പിച്ച ശേഷവും മർദനം തുടർന്നെന്നാണ് ആരോപണം. ......
ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ സംസ്കാരച്ചടങ്ങ് ഇന്ന് മഷ്ഹദിൽ നടക്കും. നിലവിലെ പരമോന്നത നേതാവും ഖമനയിയുടെ മകനുമായ മുജ്തബ ഖമനയി സുരക്ഷാ കാരണങ്ങളാൽ പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ സംസ്കാരച്ചടങ്ങിലും പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ട്.
ഫെബ്രുവരി 28-ന് ഇസ്രയേലും യുഎസും ചേർന്ന് നടത്തിയ ആക്രമണത്തിലാണ് ആയത്തുല്ല അലി ഖമനയിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. ......
ഹോസ്റ്റൽ മുറിയിൽ ഉറങ്ങുന്നതിനിടെ 12 വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. പാമ്പുകടിയേറ്റ മൂന്നു വിദ്യാർഥിനികൾ ചികിത്സയിലാണ്.......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ബിജെപിക്കുള്ളിൽ പുതിയ വിവാദം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദേശീയ നേതൃത്വം അനുവദിച്ച തുകയുടെ ചെലവിൽ ക്രമക്കേടുണ്ടായെന്നാണ് ഉയരുന്ന ആരോപണം. ......